കൂടുതൽ വിഭാഗങ്ങൾക്ക് മൂന്നാം ഡോസ് നൽകുവാൻ തീരുമാനിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ പ്രവർത്തകർക്കായിരിക്കും മുൻഗണന. ആരോഗ്യ പ്രശ്നങ്ങൾ വലിയതോതിൽ അനുഭവിക്കുന്നവർക്കാണ് നിലവിൽ മൂന്നാം ഡോസ് വാക്സിൻ നൽകുന്നത്. പ്രോട്ടോകോളിൽ ഇളവ് വന്നെങ്കിലും വ്യക്തിപരമായ ജാഗ്രതയും കരുതലും വേണമെനന്ന് ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.
അവയവം മാറ്റിവെച്ചവർ വൃക്കസംബന്ധമായ വലിയ അസുഖമുള്ളവർ തുടങ്ങിയവർ ബൂസ്റ്റർ ഡോസ് എടുക്കുന്നത് വേഗത്തിലാക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശമുണ്ട്. ഇതിന് ശേഷം നിത്യരോഗികൾക്കും, പ്രായമായവർക്കും വാക്സിൻ നൽകും.