യുഎഇയിൽ വാട്ട്സ്ആപ്പിലൂടെ ജനന സർട്ടിഫിക്കറ്റ് നൽകുന്ന സംവിധാനത്തിന് തുടക്കം കുറിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ സേവനങ്ങൾ കൂടുതൽ ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായാണ് ദുബായിൽ പുരോഗമിക്കുന്ന ജിറ്റെക്സ് സാങ്കേതിക വാരത്തിൽ പുതിയ വാട്ട്സ്ആപ്പ് സേവനത്തിന് തുടക്കം കുറിച്ചതെന്ന് ആരോഗ്യമന്ത്രാലയം അധികൃതർ വ്യക്തമാക്കി.
ജനന സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർ ഇനി ആരോഗ്യ മന്ത്രാലയത്തിന്റെ വാട്ട്സ്ആപ്പ് നമ്പറിൽ മെസ്സേജ് അയച്ചാൽ മതി. ഒരു വെർച്വൽ അസിസ്റ്റന്റ് അപേക്ഷകന്റെ വിവരങ്ങളും രേഖകളും അന്വേഷിക്കും. നൽകിയ രേഖകളും
മറ്റ് വിവരങ്ങളും പരിശോധിച്ച് വാട്ട്സാപ്പിലൂടെ തന്നെ സർട്ടിഫിക്കറ്റും ലഭ്യമാക്കും. മന്ത്രാലയത്തിന്റെ മറ്റ് സേവനങ്ങളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാനും വാട്ട്സാപ്പിലൂടെ സംവിധാനമൊരുക്കിയിട്ടുണ്ട്.