കോവിഡ് വ്യാപനത്തെ തുടർന്ന് സൗദി അറേബിയയിൽ റദ്ദാക്കിയ ആഭ്യന്തര വിമാന സര്‍വീസുകളുടെ ടിക്കറ്റ് തുക തിരിച്ചു നല്കാന് നിര്‍ദ്ദേശം. സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് രാജ്യത്തെ ആഭ്യന്തര വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ടിക്കറ്റ് റദ്ദാക്കേണ്ടി വന്നവര്‍ക്ക് വ്യവസ്ഥകള്‍ പ്രകാരം തുക മടക്കി നല്‍കാനാണ് തീരുമാനം.
പഴയ ടിക്കറ്റുകൾ പുനരുപയോഗിക്കുമ്പോൾ അധിക ചാർജ് ഈടാക്കാൻ പാടില്ലെന്നും യാത്രികന്റെ സമ്മതത്തോടെയാണ് യാത്ര പുനഃക്രമീകരിക്കുന്നതെങ്കിൽ നിശ്ചയിച്ച യാത്രയുടെ അധിക ചാർജ് ഈടാക്കാമെന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്. ടിക്കറ്റ് തുകയ്ക്ക് പകരം കൂപ്പണുകളോ ടിക്കറ്റോ ലഭിച്ചവര്‍ പണം ആവശ്യപ്പെട്ടാല്‍ തിരികെ നല്‍കണമെന്നും ഏവിയേഷന്‍ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.