അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സിനിമ ചിത്രീകരണം പൂർത്തിയാക്കി റഷ്യൻ സംഘം ഭൂമിയിൽ തിരിച്ചെത്തി. ‘ചലഞ്ച്’ എന്ന സിനിമയുടെ 12 ദിവസത്തെ ഷൂട്ടിന് ശേഷമാണ് മൂന്നുപേര്‍ അടങ്ങിയ റഷ്യന്‍ സംഘം ഭൂമിയിൽ തിരിച്ചെത്തിയത്. റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിലാണ് യൂലിയ പെരെസിൽഡ്, സംവിധായകൻ ക്ലിം ഷിപെങ്കോ, ബഹിരാകാശയാത്രികനും യാത്രാസംഘത്തിന്റെ കമാൻഡറുമായ ആന്റൺ ഷ്കാപെലെറോവ് എന്നിവരടങ്ങിയ മൂവർ സംഘം തിരിച്ചെത്തിയത്.
റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോമോസിന്റെ മേധാവി ഡിമിത്രി റോഗോസിന്റെ നേതൃത്വത്തിലായിരുന്നു സ്പേസ് ഷൂട്ടിങ് ആവിഷ്കരിച്ച് നടപ്പിലാക്കിയതെന്ന് അണിയറപ്രവർത്തകർ പറയുന്നു. ബഹിരാകാശത്ത് സിനിമ ഷൂട്ടു ചെയ്യാനുള്ള നടപടി ആദ്യം ആരംഭിച്ചത് നാസയാണ്. ഇതിനായുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ നടന്നുവരുകയാണ്.