റിയാദ്: കോവിഡിനെ തുടര്‍ന്ന് സൗദിയില്‍ റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ തുക അര്‍ഹരായവര്‍ക്ക് തിരിച്ചുനല്‍കാന്‍ തീരുമാനം. ആഭ്യന്തര വിമാന സര്‍വ്വീസുകളിലെ ടിക്കറ്റ് തുകയാണ് തിരുച്ചു നല്‍കുക.
ടിക്കറ്റ് ഉടമയുടെ അഭിപ്രായം പരിഗണിച്ച് പണമായോ കൂപ്പണുകളായോ തുക മടക്കി നല്‍കാനാണ് വിമാന കമ്പനികള്‍ക്ക് സൗദി ഏവിയേഷന്‍ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയത്. പഴയ ടിക്കറ്റുകള്‍ പുനരുപയോഗം ചെയ്താല്‍ ടിക്കറ്റ് ചാര്‍ജ്ജ് കൂട്ടി ഈടാക്കാനാവില്ല. എന്നാല്‍ യാത്രക്കാരന് യാത്ര പുനക്രമീകരിക്കാന്‍ തയ്യാറായാല്‍ അയാളുടെ സമ്മതത്തോടെ ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്താനാകും.