കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഹോം ക്വാറന്റൈന്‍ ഒഴിവാക്കി ബഹ്‌റൈന്‍. വാക്‌സിന്‍ സ്വീകരിച്ച് ഗ്രീന്‍ ഷീല്‍ഡ് ലഭിച്ചവര്‍ കോവിഡ് രോഗിയുമായി സമ്പര്‍ഗം പുലര്‍ത്തിയാലും ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടതില്ല.
എന്നാല്‍ ഇത്തരക്കാര്‍ ഒന്നാം ദിവസവും ഏഴാം ദിവസവും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തണം. വാക്‌സിനേഷന്‍ ഗ്രീന്‍ ഷീല്‍ഡ് ലഭിക്കാത്തവര്‍ക്ക് 10 ദിവസമാണ് ഹോം ക്വാറന്റൈന്‍. ഇവരും ആദ്യ ദിവസവും ഏഴാം ദിവസവും ടെസ്റ്റ് നടത്തണം.
പുതിയ മാര്‍ഗരേഖ ഒക്‌ടോബര്‍ 15 മുതല്‍ നിലവില്‍വന്നു. ഒക്‌ടോബര്‍ 15ന് മുമ്പ് കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് പുതിയ മാര്‍ഗരേഖ ബാധകമല്ല.