റിയാദ്: ഡ്യൂട്ടിക്കിടെ മരണത്തിന് കീഴടങ്ങിയ മലയാളി നേഴ്സ് കണ്ണൂര്‍ സ്വദേശിനി ജോമി ജോണ്സെലിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലെ അനിശ്ചിതത്വം നീങ്ങുന്നു. നോര്‍ക്കയും ഇന്ത്യന്‍ എംബസിയും ചേര്‍ന്ന് നടപടികള്‍ വേഗത്തിലാക്കി. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ജോമി ജോണ്‍സെലിന്‍ ജോലി ചെയ്തിരുന്ന സ്ഥാപനം സഹകരിക്കാതെവന്നതാണ് നടപടി വൈകാന്‍ കാരണം.
ജോമി ജോണ്സെലിന്റെ മൃതദേഹം ശനിയാഴ്ചയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിക്കുമെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ നാസ് വക്കം പറഞ്ഞു. ഇതിനുള്ള നടപടികള്‍ കഴിഞ്ഞ മാസ്യം അവസാനത്തോടെ പൂര്‍ത്തിയായിരുന്നെങ്കിലും ഇതിനുള്ള ചിലവ് വഹിക്കാന്‍ യുവതി ജോലിനോക്കിയിരുന്ന സ്ഥാപനം തയ്യാറായില്ല. തുടര്‍ന്ന് കുടുംബത്തിന്റെയും നോര്‍ക്കയുടെയും അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇതിനുള്ള ചിലവ് ഇന്ത്യന്‍ എംബസി ഏറ്റെടുക്കുകയായിരുന്നു.