ഒമാനില്‍ സ്വദേശിവത്കരണം കടുപ്പിക്കുന്നതിന്റെ ഭാഗമായി 117 സ്വദേശി ഡോക്ടര്‍മാരെ നിയമിച്ചു. ഇതിന് പുറമെ ആരോഗ്യ മേഖലയില്‍ ആയിരത്തിലധികം സ്വദേശികള്‍ക്കും നിയമനം നല്കി.
ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ വിദേശികളെ പരമാവധി ഒഴിവാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി സ്വദേശികള്‍ക്ക് പരിശീലനം നല്‍കുന്നതിന് 610 സ്വദേശികളെ നിയമിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ ചില മേഖലകളില്‍ 100 ശതമാനം സ്വദേശിവത്കരണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
സ്വദേശിവത്കരണവുമായി ബന്ധപ്പെട്ടുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രവാസികളില്‍ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. നേഴ്സിങ് മേഖലയിലുണ്ടായ സ്വദേശിവത്കരണം മൂലം നിരവധി പ്രവാസി നേഴ്സുമാര്‍ക്ക് ജോലി നഷ്ടമാകാന്‍ ഇടയാക്കിയിരുന്നു.