സൗദി അറേബ്യയിൽ നഗരങ്ങൾക്കിടയിൽ സർവീസ് നടത്തുന്ന ബസുകളിലും ട്രെയിനുകളിലും മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കാൻ പൊതുഗതാഗത അതോറിറ്റിയുടെ അനുമതി. ആരോഗ്യമന്ത്രാലയം അംഗീകരിച്ച രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് യാത്ര ചെയ്യാൻ അനുമതി ഉള്ളു. വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് ഇളവുണ്ടാകും.
തെക്കൻ സൗദിയിലെ ജിസാന്‍ പട്ടണത്തിനും ഫുർസാൻ ദ്വീപിനും ഇടയിൽ സർവീസ് നടത്തുന്ന ബോട്ടുകളിൽ മുഴുവൻ യാത്രക്കാരെയും അനുവദിക്കാനും അനുമതി ലഭിച്ചിട്ടുണ്ട്. കൊവിഡ് പ്രോട്ടോകോൾ പൂര്‍ണമായി പാലിച്ചു വേണം യാത്ര ചെയ്യാൻ എന്നും ഗതാഗത വകുപ്പ് നിർദ്ദേശം നൽകി.