ഖത്തറിൽ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങളിൽ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ രാജ്യത്ത് മെട്രോ സ്റ്റേഷൻ, എയര്‍പോര്‍ട്ട്, സീ പോര്‍ട്ട്, കര അതിര്‍ത്തി എന്നിവിടങ്ങളില്‍ മാത്രം ശരീര താപനില പരിശോധന നടത്തിയാൽ മതിയെന്ന് പൊതുജനാരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
എന്നാൽ പൊതു സ്ഥലങ്ങളിലെ പ്രവേശനത്തിന് ഇഹ്‍തിറാസ് ആപ്ലിക്കേഷൻ ഗ്രീന്‍ സ്റ്റാറ്റസ് നിര്‍ബന്ധമാണ്. ഇത് തുടര്‍ന്നും അങ്ങനെ തന്നെയായിരിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രാജ്യത്തെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതിന്റെ നാലാം ഘട്ടം നടപടികളുടെ ഭാഗമായാണ് ഈ തീരുമാനമെന്നും പ്രസ്‍താവനയില്‍ പറയുന്നു.