അബുദാബി: യു.എ.ഇയില്‍ ഫുജൈറയില്‍ ട്രാഫിക് സിഗ്നലുകളിലും പൊതുയിടങ്ങളിലും തേന്‍ വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍. പൊതുയിടങ്ങളില്‍ യുവാവ് തേന്‍ വില്‍പ്പന നടത്തുന്നതായ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്.
ഇയാള്‍ക്ക് തേന്‍ വില്‍പ്പനയ്ക്ക് ലൈസന്‍സ് ഇല്ലായെന്നാണ് റിപ്പോര്‍ട്ട്. ഔട്ട്‌ലറ്റുകളില്‍ വില്‍ക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഇയാള്‍ വില്‍പ്പന നടത്തിയതെന്നും സൂചനയുണ്ട്.
വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ നടക്കുന്നതിനാലാണ് തേന്‍വില്‍പ്പനയ്ക്ക് ലൈസന്‍സ് എടുക്കാന്‍ സാധിക്കാഞ്ഞതെന്ന് യുവാവ് പറഞ്ഞു. താന്‍ ഭിക്ഷ യാചിച്ചിട്ടില്ലെന്നും കച്ചവടം നടത്തുക മാത്രമാണ് ചെയ്തതെന്നും ഇയാള്‍ കോടതിയില്‍ ബോധിപ്പിച്ചു. യുവാവിന്റെ വിചാരണ കോടതി നീട്ടിവെച്ചു.