കുവൈറ്റ് യാത്രക്കാരിൽ നിന്ന് പുറപ്പെടൽ ഫീസ് ഈടാക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഒരു പ്രാദേശിക പത്രം ആണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. കുവൈറ്റ് എയർപോർട്ടിൽ യാത്രക്കാർക്ക് പുതിയ ഫീസ് ഈടാക്കുകയും ഈ ഫീസ് എയർലൈനുകൾ നൽകുന്ന ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (DGCA) കൈമാറുകയും ചെയ്യുമെന്ന് അൽ അൻബ വാർത്തയിൽ കൂട്ടിച്ചേർത്തു.
റിപ്പോർട്ട് അനുസരിച്ച് ഒരു യാത്രക്കാരനിൽ നിന്നും ഏകദേശം 3.5 മുതൽ 4 ഡോളർ വരെ ആയിരിക്കും ഈടാക്കുക. നേരത്തെയുള്ള വിവര സംവിധാനത്തിനും യാത്രക്കാരുടെ രജിസ്ട്രേഷനുമായി ഒരു കമ്പനിയുമായി ഏഴ് വർഷത്തെ കരാറിൽ ഏർപ്പെടുന്നതിന് മേൽനോട്ട ഏജൻസികളോട് DGCA അനുമതി തേടിയതായും റിപ്പോർട്ടിലുണ്ട്. ഏകദേശം 46 ലക്ഷം ജനങ്ങളുള്ള രാജ്യമായ കുവൈറ്റിൽ ഏകദേശം 34 ലക്ഷം വരുന്ന കുടിയേറ്റ തൊഴിലാളികളുടെ ഒരു വലിയ സമൂഹമുണ്ട്.
കുവൈറ്റ് എയർപോർട്ടിൽ നിന്ന് പുറപ്പെടുന്ന ഓരോ യാത്രക്കാരനും എയർപോർട്ട് സർവീസ് ഫീസായി 80 സെന്റും അതിർത്തി സേവന ഫീസായി കെഡി1 അല്ലെങ്കിൽ ഡോളറിൽ തത്തുല്യമായ തുകയോ നൽകണം. റിപ്പോർട്ടിന്മേൽ ഔദോഗികമായ അഭിപ്രായങ്ങളൊന്നും ഇതുവരെ ലഭിച്ചട്ടില്ല. യാത്രക്കാർക്ക് ഏർപ്പെടുത്തുന്ന ഫീസ് നിരക്ക് എപ്പോൾ മുതൽ പ്രാബല്യത്തിൽ വരുമെന്നതിനെക്കുറിച്ചും വിവരങ്ങളോന്നും ലഭിച്ചിട്ടില്ല.