സൗദി പൗരന്മാർക്ക് യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് സൗദി ആഭന്തര മന്ത്രാലയം. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കിലാണ് ഇളവുകൾ നൽകിയിരിക്കുന്നത്. രോഗ വ്യാപനത്തെത്തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി നീക്കം ചെയ്യുന്നതിന്‍റെ ഭാഗമാണ് നടപടി.
ബന്ധുക്കളുടെ മരണം, അടിയന്തിര ചികില്‍സ തുടങ്ങിയ അടിയന്തിര ഘട്ടങ്ങളില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് സൗദി പൗരന്മാർക്ക് യാത്ര ചെയ്യാന്‍ സാധിക്കും. ഇതിനായി സൗദി ജവാസാത്തിന് മുന്‍കൂര്‍ അപേക്ഷ സമർപ്പിച്ച് അനുമതി നേടാവുന്നതാണ്. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമായ അബ്ഷിര്‍ വഴി അപേക്ഷ സമര്‍പ്പിക്കാം.