ഖത്തറിന്‍റെ കോവിഡ് ഹെല്‍ത്ത് സ്റ്റാറ്റസ് ആപ്ലിക്കേഷനായ ഇഹ്തിറാസ് ആപ്പ് ഇനി മുതല്‍ വിദേശ സിം കാര്‍ഡുപയോഗിച്ചും ഇന്‍സ്റ്റാള്‍ ചെയ്യാം. ഇതുവരെ ഖത്തര്‍ സിം കാര്‍ഡുപയോഗിച്ച് മാത്രമാണ് ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നത്. ഐഫോണ്‍, ആന്‍ഡ്രോയിഡ് 6, IOS 13.5 വേര്‍ഷന്‍ സ്മാര്‍ട്ട് ഫോണുകളില്‍ ആപ്പ് ലഭ്യമാണ്. ഖത്തറിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് സ്വന്തം നാട്ടിലെ നമ്പര്‍ ഉപയോഗിച്ച് ഫോണുകളില്‍ ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് വിവരങ്ങള്‍ സമർപ്പിക്കാൻ സാധിക്കുമെന്നത് ആശ്വാസകരമാണ്.









