സ്പുട്ട്നിക്ക്, സിനോവാക് വാക്സിനുകള്‍ക്ക് നിബന്ധനകളോടെ ഖത്തര്‍ ആരോഗ്യമന്ത്രാലം അംഗീകാരം നല്കി. സിനോഫാം വാക്സിന് മാത്രമാണ് ഇതുവരെ അംഗീകരിച്ചിരുന്നത്. ഈ വാക്സിന് സ്വീകരിച്ചവര്‍ ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിന് തൊട്ടുമുമ്പ് ആന്റിബോഡി ടെസ്റ്റ് നടത്തി റിസൾട്ട് പോസിറ്റീവാണെന്ന് തെളിയിക്കണം. മുൻപ് കോവിഡ് വന്ന് ബേധമായവരിലും വാക്സിൻ സ്വീകരിച്ചവരിലും കോവിഡ് ആന്റിബോഡി പോസിറ്റീവ് ആയി കാണിക്കും.
ഈ വാക്സിനുകളുടെ രണ്ട് ഡോസ് സ്വീകരിച്ചതിന് പുറമെ ഖത്തര്‍ അംഗീകൃത ഫൈസര്‍, മൊഡേണ വാക്സിനുകളുടെ ഒരു ഡോസ് കൂടി സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയവരാണെങ്കില്‍ ആന്റിബോഡി ടെസ്റ്റ് നടത്തേണ്ട ആവശ്യമില്ല.