ഒരു ദിവസം കൊണ്ട് കണ്ടുതീർക്കാൻ കഴിയില്ല എക്സ്പോയുടെ വിസ്മയ കാഴ്ചകൾ. അതുകൊണ്ട് തന്നെ ദിവസങ്ങളെടുത്ത് ആസ്വദിച്ച് കാണാൻ കഴിയുവിധം കാണികളെ ആകർഷിക്കുന്ന ടിക്കറ്റ് ഓഫറുകളാണ് എക്സ്പോയിൽ ഒരുക്കിയിരിക്കുന്നത്. 95 ദിർഹം നൽകിയാൽ ഒരാൾക്ക് ഒരു മാസം എക്സ്പോ ആസ്വദിക്കാനുള്ള അവസരം ലഭിക്കും. 495 ദിർഹം നൽകി ആറ് മാസത്തെ സീസൺ പാസ് എടുത്താൽ എത്ര പ്രാവശ്യം വേണമെങ്കിലും എക്സ്പോയിൽ പ്രവേശിക്കാം.
എക്സ്പോ 2020 ഓൺലൈൻ ടിക്കറ്റ് ഓഫീസ് വഴിയും ദുബായ് മെട്രോ സ്റ്റേഷനുകളിലെയും ഇനോക്, എപ് കോ സ്റ്റേഷനുകളിലെയും സ്റ്റോറുകൾ വഴിയും ടിക്കറ്റ് വാങ്ങാവുന്നതാണ്. കൂടാതെ ഓൺലൈനായി https://www.expo2020dubai.com/en/tickets-and-merchandise/tickets എന്ന വെബ്സൈറ്റ് വഴിയും ടിക്കറ്റ് വാങ്ങാൻ സാധിക്കും. 18 വയസിന് താഴെ പ്രായമുള്ളവർ, 60 വയസിന് മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, ഉന്നത പഠനം നടത്തുന്ന വിദ്യാർഥികൾ എന്നിവർക്ക് എക്സ്പോയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.