ഖത്തർ: രണ്ട് ഡോസ് കോവിഡ് വാക്‌സിനും സ്വീകരിച്ച് എട്ടുമാസത്തില്‍ കൂടുതലായ അന്‍പതു വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ അനുമതി. പൊതുജനാരോഗ്യ മന്ത്രാലയം ആണ് അനുമതി നൽകിയത്. ഫൈസര്‍-ബയോടെക്, മൊഡേണ എന്നീ വാക്‌സിനുകൾ സ്വീകരിച്ച് എട്ടുമാസം പിന്നിട്ടവർക്ക് ബൂസ്റ്റര്‍ ഡോസ് വിതരണം സെപ്റ്റംബർ 15 മുതൽ ആരംഭിച്ചു.
ബൂസ്റ്റര്‍ ഡോസിന് അര്‍ഹമായവരെ പ്രാഥമിക പരിചരണ കോര്‍പറേഷന്‍ അധികൃതര്‍ നേരിട്ട് ബന്ധപ്പെടും. കോവിഡ് ഗുരുതരമാകാന്‍ സാധ്യതയുള്ള വിട്ടുമാറാത്ത രോഗമുള്ളവര്‍, 65 വയസിന് മുകളിൽ പ്രായമുള്ളവർ, മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍, മറ്റു മേഖലകളിലുള്ളവര്‍ എന്നിവരാണ് ആദ്യഘട്ട ബൂസ്റ്റർ ഡോസിന് അർഹരായവർ.