ഒമാൻ: ലൈസന്‍സില്ലാതെയുള്ള ടൂറിസം പ്രവര്‍ത്തനങ്ങള്‍ ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ഇത്തരം നിയമലംഘനങ്ങള്‍ക്ക് 3000 റിയാല്‍ വരെ പിഴ ചുമത്തുമെന്നും പൈതൃക ടൂറിസം മന്ത്രാലയം. നിയമലംഘനം വീണ്ടും ആവര്‍ത്തിച്ചാൽ ഇരട്ടി പിഴ ഈടാക്കും. വ്യാജ രേഖകള്‍ ഉപയോഗിച്ച് ടൂറിസം ലൈസന്‍സുകള്‍ സ്വന്തമാക്കുക, രാജ്യത്തിന്റെ കീര്‍ത്തിക്കും സുരക്ഷക്കും ഭീഷണിയാകുക തുടങ്ങിയ മാന്യതക്ക് വിരുദ്ധമായ പ്രവര്‍ത്തികള്‍ ചെയ്യുന്ന വ്യക്തികൾക്കും കമ്പനികൾക്കും ഈ പിഴ ബാധകമായിരിക്കും.
ഒമാനില്‍ വില്ലകളിലും അപ്പാര്‍ട്ട്മെന്റുകളിലും ഗസ്റ്റ്ഹൗസുകളിലും സഞ്ചാരികളെ താമസിപ്പിക്കുന്നതിന് ലൈസന്‍സ് ആവശ്യമാണ്. അനധികൃതമായി സഞ്ചാരികളെ പാര്‍പ്പിക്കുന്നതും നിയമലംഘനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. ഇത്തരം നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ട വസ്തു ഉടമകള്‍ക്ക് നോട്ടീസ് നല്കി തുടങ്ങിയതായും ടൂറിസം മന്ത്രാലയം അറിയിച്ചു.