കുവൈറ്റിൽ സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികൾക്ക് കോവിഡ് പശ്ചാത്തലത്തിൽ ക്ലാസുകൾ ഓൺലൈനാക്കിയതിനെ തുടന്ന് ഏർപ്പെടുത്തിയ ഫീസ് ഇളവ് പിൻവലിച്ചു. കോവിഡിന് മുമ്പ് നിലവിലുണ്ടായിരുന്ന ഫീസ് നിരക്കിലേക്ക് മാറാനാണ് വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് അനുമതി നൽകിയത്. മന്ത്രാലയത്തിന് കീഴിലെ സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച നിരക്കിൽ മാത്രമേ ട്യൂഷൻ ഫീസ് ഈടാക്കാവൂ എന്നും നിർദേശമുണ്ട്. വിദേശ സ്കൂളുകൾക്ക് സെപ്റ്റംബർ 26 മുതൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കാൻ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസവകുപ്പ് ഇളവ് പിൻവലിച്ചത്.