ഐപിഎല്‍ കാണാന്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനുള്ള പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു.
പുതുക്കിയ നിബന്ധനകൾ;
- മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിർബന്ധം.
- മൊത്തം സ്റ്റേഡിയത്തിന്റെ നാല്പത് ശതമാനം വരെയാണ് ഇപ്പോള്‍ കാണികളെ പ്രവേശിപ്പിക്കുന്നത്.
- ദുബായ്, അബുദാബി സ്റ്റേഡിയത്തിലേക്ക് എല്ലാ പ്രായക്കാര്‍ക്കും കളി കാണാന്‍ എത്താം.
- ദുബായിൽ കൊവിഡ് പരിശോധന ആവശ്യമില്ല.
- ഷാര്‍ജ സ്റ്റേഡിയത്തില്‍ 16 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കില്ല.
- അബൂദാബി, ഷാര്‍ജ സ്റ്റേഡിയങ്ങളിലെത്തുന്നവര് 48 മണിക്കൂറിനുള്ളില്‍ എടുത്ത പരിശോധനാഫലം ഹാജരാക്കണം.
- ടിക്കറ്റ് ബുക്കിങ് ഓൺലൈനിലൂടെ മാത്രം
- സ്റ്റേഡിയത്തില്‍ ടിക്കറ്റ് വില്‍പ്പന ഉണ്ടായിരിക്കില്ല.
- ടിക്കറ്റിന്റെ സോഫ്റ്റ് കോപ്പി മൊബൈലിൽ ഡൗൺലോഡ് ചെയ്തിടുക. പരിശോധനയ്ക്ക് ഉചിതം അതാണ്.