കുവൈത്ത് സിറ്റി: ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ കുവൈത്തില്‍ വാഹനമോടിച്ചതിന് പിടിയിലായ പ്രവാസിയെ നാടുകടത്താന്‍ തീരുമാനം. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇയാളെ അടുത്ത ആഴ്ചതന്നെ സ്വദേശത്തേയ്ക്ക് കടത്തി അയക്കുമെന്നാണ് റിപ്പോര്‍ട്ട്. പിടിയിലായ ആള് ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ട്രാഫിക് ഡിപ്പാര്‍ട്ടുമെന്റ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് തുടര്‍ നടപടികള്‍ക്കായി നിയമ ലംഘനങ്ങള്‍ അന്വേഷിക്കുന്ന ഡിപ്പാര്‍ട്ട്മെന്റിന് കൈമാറുകയായിരുന്നു.