സമൂഹത്തിന്റെ വിവിധ തട്ടുകളിൽ സ്ത്രീ, പുരുഷ സമത്വം ഉറപ്പാക്കി മാതൃകയായ യുഎഇ ശമ്പള വിതരണത്തിലും തുല്യത ഉയർത്തി പിടിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ മുൻനിരയിലാണെന്ന് യു.എൻ സമിതി റിപ്പോർട്ട്. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ കഴിഞ്ഞ മൂന്നു വർഷവും തൊഴിലിടങ്ങളിൽ തുല്യ വേദനം ഉറപ്പുവരുത്തിയത് യാതൊരുവിധ ലിംഗവിവേചനവും അനുവദിക്കേണ്ടതില്ലെന്ന യു.എ.ഇയുടെ പ്രഖ്യാപിത നയത്തെ കെട്ടിയുറപ്പിക്കുന്നു.
കഴിഞ്ഞ വർഷത്തെ യു.എൻ മാനവ വികസന റിപ്പോർട്ട് പ്രകാരം ലിംഗ വിവേചന സൂചികയിൽ മേഖലയിൽ ഒന്നാം സ്ഥാനത്ത് നിലയുറപ്പിക്കാൻ യു.എ.ഇക്കായി. ആഗോളതലത്തിൽ പതിനെട്ടാം സ്ഥാനമാണ് രാജ്യത്തിനുള്ളത്. അന്താരാഷ്ട്ര വേതന തുല്യതാ ദിനമായ നാളെ യുഎഇയിൽ ആണിനും പെണ്ണിനും തുല്യവേതനം എന്ന ആശയവുമായി ബന്ധപ്പെട്ട ദിനാചരണം കൂടിയാണ്.