കൊവിഡ് പ്രോട്ടോകോള്‍ ആവര്‍ത്തിച്ച് ലംഘിച്ചാല്‍ സൗദിയിൽ കടുത്ത ശിക്ഷ. കോവിഡ് വ്യാപനം തടയാനുള്ള മുന്‍കരുതലുകളും പ്രതിരോധ പ്രവർത്തനങ്ങളും അനുസരിക്കാതെ കോവിഡ് പ്രോട്ടോകോൾ ആവര്‍ത്തിച്ച് ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ(19 ലക്ഷം ഇന്ത്യന്‍ രൂപ) വരെ പരമാവധി ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം.
സാമൂഹിക അകലം പാലിക്കാതിരിക്കുക, സര്‍ക്കാര്‍, സ്വകാര്യ, സ്ഥാപനങ്ങളിൽ പ്രവേശിക്കുമ്പോള്‍ ശരീര ഊഷ്മാവ് പരിശോധിക്കാന്‍ വിസമ്മതിക്കുക എന്നിവ പ്രതിരോധ നടപടികളുടെ ലംഘനമാണ്. ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് ആദ്യ തവണ ആയിരം റിയാലും ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി തുകയും പിഴ ചുമത്തും. നിയമലംഘനം വീണ്ടും ആവർത്തിച്ചാൽ ഒരു ലക്ഷം റിയാൽ വരെ പരമാവധി പിഴ ചുമത്തുമെന്നും സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പുണ്ട്.