ദുബായിൽ അടുത്തമാസം മുതല്‍ ആരംഭിക്കാനിരിക്കുന്ന എക്സ്പോ 2020 ൽ പ്രവേശിക്കണമെങ്കിൽ സന്ദര്‍ശകര്‍ക്ക് കൊവിഡ് വാക്സിനേഷന് നിര്‍ബന്ധം. അല്ലെങ്കില്‍ പി.സി.ആര് പരിശോധന നടത്തി കൊവിഡ് ഇല്ലെന്ന് ഉറപ്പാക്കണം. 18 വയസിന് മുകളിലുള്ള സന്ദര്‍ശകര്‍ അവരവരുടെ രാജ്യത്ത് അംഗീകാരമുള്ള വാക്സിനുകള്‍ എടുത്താല്‍ മതിയാവും. അല്ലെങ്കില്‍ 72 മണിക്കൂറിനിടെയുള്ള പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണം.
- ദുബായിൽ പലയിടങ്ങളിലും എക്സ്പോ സന്ദര്‍ശകര്‍ക്കായി കോവിഡ് പി.സി.ആര് പരിശോധന നടത്താനുള്ള പരിശോധനാ കേന്ദ്രങ്ങള്‍ നിജപ്പെടുത്തും.
- എക്സ്പോ സന്ദര്‍ശിക്കാനുള്ള ഏതെങ്കിലുമൊരു ടിക്കറ്റുള്ളവര്‍ക്ക് പരിശോധന സൗജന്യമായിരിക്കും.
- എക്സ്പോയുടെ സംഘാടകരും വളന്റിയര്‍മാരും ഉള്‍പ്പെടയുള്ള എല്ലാ ജീവനക്കാര്‍ക്കും വാക്സിനേഷന് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
- എല്ലായിടങ്ങളിലും മാസ്ക് നിര്‍ബന്ധമാണ്.
- രണ്ട് മീറ്റര്‍ സാമൂഹിക അകലം എല്ലാ സ്ഥലങ്ങളിലും പാലിക്കണം.