ഒമാനിൽ രണ്ട് ഡോസ് കൊവിഡ് വാക്‌സിനേഷനുകൾ തമ്മിലുള്ള ഇടവേള നേരത്തെ ആറ് ആഴ്ചകളായിരുന്നു. എന്നാൽ ഇത് നാലാഴ്ചയായി കുറച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. സെപ്തംബര്‍ 15 ബുധനാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. തറസ്സുദ് പ്ലസ് ആപ്പിലൂടെ കോവിഡ് വാക്‌സിന് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാമെന്ന് അധികൃതര്‍ വ്യക്തമാക്കി.