വിസിറ്റ് വിസയിലെത്തിയവർ കാലാവധി കഴിയുന്നതിനു മുൻപ് സൗദി വിട്ട് പോയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കി. കൊവിഡ് മൂലം യാത്ര തടസപ്പെട്ട സാഹചര്യത്തില്‍ വിസിറ്റ് വിസ രണ്ട് വര്‍ഷം വരെ പുതുക്കി ലഭിച്ചവരുണ്ട്. ആറ് മാസത്തെക്കോ ഒരു വര്‍ഷത്തേക്കൊ വിസിറ്റ് വിസ എടുത്ത് വന്നവരാണ് ഇങ്ങനെയുള്ളവരെല്ലാം.
ഇവരുടെ വിസ കാലാവധി കഴിഞ്ഞതിന് ശേഷവും മൂന്നുമാസം വെച്ച് നിരവധി തവണ പുതുക്കിയിരുന്നു. എന്നാൽ ഇനി മുതല്‍ എത്ര കാലത്തേക്കാണോ സന്ദര്‍ശക വിസ എടുക്കുന്നത് അത്രകാലം മാത്രമേ നില്‍ക്കാന്‍ സാധിക്കുകയുള്ളു എന്നും കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടു പോകാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്നുമാണ് പാസ്സ്‌പോർട്ട് ഡയറക്റ്റ് അറിയിച്ചിരിക്കുന്നത്.