യുഎഇ: സ്‍കൂള്‍ ബസുകളെ ഓവര്‍ടേക്ക് ചെയ്യുന്നതും സ്റ്റോപ്പ് സൈനുകളെ അവഗണിക്കുന്നതും വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും ഇത്തരം നിയമലംഘനങ്ങള്‍ക്ക് 1000 ദിര്‍ഹം പിഴയും ഡ്രൈവര്‍ക്ക് 10 ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്.
അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള സുരക്ഷാ മാര്‍ഗങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിലും കുട്ടികള്‍ക്കിടയിലും ബോധവത്കരണ പരിപാടികള്‍ നടത്തുന്നുണ്ട്. അവബോധം പകരുന്നതിനുള്ള ക്യാമ്പയിനുകള്‍ക്ക് പൊലീസ് തുടക്കംകുറിച്ചിരിക്കുകയാണ്.
ബസുകളില്‍ നിന്ന് കുട്ടികളെ ഇറക്കുമ്പോഴുള്ള സ്റ്റോപ്പ് സൈനുകള്‍ ചില ഡ്രൈവര്‍മാരെങ്കിലും അവഗണിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്‍കൂള്‍ ബസുകളില്‍ സ്‍റ്റോപ്പ് സൈന്‍ ഓണായിരിക്കുമ്പോള്‍ രണ്ട് ദിശയിലും വാഹനങ്ങള്‍ കുറഞ്ഞത് അഞ്ച് മീറ്റര്‍ ദൂരെ നിര്‍ത്തണമെന്നും പൊലീസ് ഓര്‍മിപ്പിച്ചു.