2020 ഓഗസ്റ്റ് നാലിന് ബെയ്റൂട്ട് തുറമുഖത്തുണ്ടായ സ്ഫോടനത്തെ തുടർന്ന് രാജിവച്ച പ്രധാനമന്ത്രി ഹസൻ ഡയാബിന് ശേഷം ഇപ്പോഴാണ് ലബനനിൽ പുതിയ മന്ത്രിസഭയുണ്ടാകുന്നത്. പ്രധാനമന്ത്രി നജീബ് മിക്കാറ്റിയുടെ നേതൃത്വത്തിൽ ലബനനിൽ 24 അംഗ മന്ത്രിസഭ ചുമതലയേറ്റു. 2005 ലും 2011–13 ലും നജീബ് മിക്കാറ്റി പ്രധാനമന്ത്രി ആയിരുന്നു.
രാജ്യം ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനുള്ള ശ്രമങ്ങൾക്ക് മുൻഗണന നൽകുമെന്ന് മിക്കാറ്റി പറഞ്ഞു.