യുഎഇ സ്മാർട്ട് ട്രാക്കുകളിലേക്ക് ഇനി ഡ്രൈവറില്ലാ വാഹനങ്ങളും ഇറങ്ങാൻ ഒരുങ്ങുന്നു. എക്സ്പോ വേദികളിൽ 3 മാസത്തെ പരീക്ഷണയോട്ടം പൂർത്തിയാക്കിയ ഡ്രൈവറില്ലാ വാഹനങ്ങൾ കൂടുതൽ മേഖലകളിൽ സർവീസ് ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. 2030 ആകുമ്പോഴേക്കും 4,000 സ്വയംനിയന്ത്രിത ടാക്സികൾ നിരത്തിലിറക്കാനാണ് ആർടിഎ പദ്ധതി. സുരക്ഷ ഉറപ്പാക്കാൻ നൂതന സെൻസറുകളും ക്യാമറകളും ഈ വാഹനങ്ങളിലുണ്ട്.
2021 ഫെബ്രുവരി അവസാനം വരെയുള്ള കണക്കനുസരിച്ച് ദുബായിൽ 2,473 ഇലക്ട്രിക് വാഹനങ്ങളും 6,016 ഹൈബ്രിഡ് വാഹനങ്ങളുമുണ്ട്. അതിവേഗ ഗതാഗത പദ്ധതിയായ ഹൈപ്പർലൂപ്പും പുരോഗമിക്കുകയാണ്. ഓട്ടോണമസ് വാഹനങ്ങൾ കൂടിവരുന്നതോടെ ഗതാഗതമേഖല പൂർണമായും സ്മാർട് ആകും. എത്ര തിരക്കുള്ള റോഡിലും അനായാസം സഞ്ചരിക്കാൻ കഴിയുമെന്നുള്ളത് ഈ വാഹനങ്ങളുടെ പ്രത്യേകതയാണ്.









