ഒക്ടോബറില്‍ കുവൈറ്റിലേക്കുള്ള സന്ദര്‍ശക വിസകള്‍ പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. കോവിഡ് പശ്ചാത്തലത്തില്‍ ഫാമിലി, വാണിജ്യ, വിനോദസഞ്ചാര സന്ദര്‍ശക വിസകളൊന്നും കഴിഞ്ഞ ഒന്നര വര്‍ഷമായി അനുവദിച്ചിരുന്നില്ല. ഒക്ടോബറില്‍ മന്ത്രിസഭാ അനുമതി ലഭിച്ച ശേഷം നിബന്ധനകളോടെ എല്ലാ തരത്തിലുള്ള വിസിറ്റിംഗ് വിസകളും അനുവദിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെ വളരെ പരിമിതമായ രീതിയിലാണ് മുന്നേ സന്ദര്‍ശക വിസ നല്‍കിയിരുന്നത്. ഇതില്‍ ഏറെയും കൊറോണ എമര്‍ജന്‍സി കമ്മറ്റിയുടെ അനുമതിക്ക് വിധേയമായി ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്കും തൊഴില്‍ മേഖലയ്ക്ക് ആവശ്യമായ ഉപദേശകര്‍, എഞ്ചിനീയര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, അധ്യാപകര്‍ എന്നിങ്ങനെയുള്ള ചില പ്രഫഷണലുകള്‍ക്കും ആയിരുന്നു. കോവിഡിനെ മറികടന്ന് രാജ്യത്ത് ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്ന സാഹചര്യത്തില്‍ സന്ദര്‍ശക വിസകള്‍ക്കുള്ള നിയന്ത്രണവും ഒഴിവാക്കാമെന്ന നിലപാടാണ് അധികൃതര്‍ക്കുള്ളത്.