കോവിഷീല്‍ഡ് ആസ്ട്രസെനക്ക വാക്‌സിനെടുത്തവർക്കും ബൂസ്റ്റർ ഡോസിന് അനുമതി നൽകി ബഹ്‌റൈൻ. കോവിഷീൽഡ് വാക്‌സിൻ രണ്ട് ഡോസും സ്വീകരിച്ച് ആറു മാസം കഴിഞ്ഞ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നൽകാനാണ് അനുമതി നൽകിയിരിക്കുന്നത്. ദേശീയ കൊവിഡ് പ്രതിരോധ മെഡിക്കല്‍ സമിതിയുടേതാണ് തീരുമാനം.
ആറുമാസം മുമ്പ് ആസ്ട്രസെനക്ക രണ്ടാം ഡോസ് സ്വീകരിച്ച 60 വയസിന് മുകളിൽ പ്രായമുള്ളവർ ബൂസ്റ്റര്‍ ഡോസിന് യോഗ്യരാണെന്നും ഇവര്‍ക്ക് ഫൈസര്‍ വാക്‌സിനോ, ആസ്ട്രസെനക്കയോ ബൂസ്റ്റര്‍ ഡോസായി സ്വീകരിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ http://healthalert.gov.bh എന്ന വെബ്‌സൈറ്റ് വഴിയോ ബിവെയര്‍ ബഹ്‌റൈന്‍ ആപ്ലിക്കേഷന്‍ വഴിയോ ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.