15 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും ഭര്‍ത്താവിനെ നഷ്‍ടപ്പെട്ട സ്‍ത്രീകള്‍ക്കും ജോലി ചെയ്യാന്‍ അനുവാദം നല്‍കുന്ന തരത്തിലുള്ള പുതിയ നിയമങ്ങൾ യുഎഇയിൽ പ്രഖ്യാപിച്ചു.
- 15 വയസിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ചില മേഖലകളില്‍ പ്രവൃത്തി പരിചയം സമ്പാദിക്കുന്നതിന് ജോലി ചെയ്യാന്‍ അനുമതി നല്‍കും. ഇതിനായി അവര്‍ക്ക് വിസ ലഭിക്കും.
- വിവാഹ മോചിതരായതോ ഭര്‍ത്താവ് മരണപ്പെടുകയോ ചെയ്ത സ്ത്രീകള്‍ക്ക് രാജ്യത്ത് തുടരാനുള്ള സമയപരിധി 30 ദിവസത്തില്‍ നിന്ന് ഒരു വര്‍ഷമാക്കി വര്‍ദ്ധിപ്പിച്ചു.
- പ്രവാസികള്‍ക്ക് വിസാ കാലാവധി കഴിഞ്ഞാലും നിലവില്‍ രാജ്യത്ത് തുടരാവുന്ന ഗ്രേസ് പീരിഡ് 30 ദിവസമാണ്. ഇത് 90 മുതല്‍ 180 ദിവസം വരെയാക്കിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.