ഇന്ത്യയുടെ അനുമതി കൂടി ലഭ്യമായാൽ നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കാൻ സാധിക്കുമെന്ന് കുവൈത്ത് സിവിൽ ഏവിയേഷൻ അറിയിച്ചു. കുവൈത്ത് വിമാനത്താവളത്തിലെ വ്യോമഗതാഗത വിഭാഗം ഡയറക്ടർ അബ്ദുല്ല ഫദ്‌ഗൂസ് അൽ രാജ്‌ഹി ആണ് ഇക്കാര്യം അറിയിച്ചത്.
ഞായറാഴ്ച മുതൽ ഈജിപ്തിൽ നിന്നുള്ള സർവീസുകൾ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. പ്രതിദിനം ഒമ്പത് വിമാനങ്ങളാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ സർവീസ് നടത്തുക. കുവൈത്ത് എയർ വെയ്‌സ്, ജസീറ എയർ വെയ്‌സ് എന്നീ കുവൈത്തി കാരിയറുകൾക്ക് പുറമെ ഈജിപ്ത് വിമാനക്കമ്പനികളും സർവീസ് നടത്തും. കുവൈറ്റ് വിമാനത്താവളത്തില്‍ എത്തുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം പതിനായിരമായി ഉയര്‍ത്താനുള്ള മന്ത്രിസഭ തീരുമാനത്തിന് അനുസൃതമായി വിമാനക്കമ്പനികൾക്ക് സീറ്റുകളുടെ എണ്ണവും നിശ്ചയിച്ചു നൽകിയിട്ടുണ്ട്.
Support authors and subscribe to content
This is premium stuff. Subscribe to read the entire article.