അഫ്ഗാനിസ്ഥാന്റെ ഇമെയിൽ വിവരങ്ങൾ താലിബാൻ തിരയുന്നതിനാൽ അഫ്ഗാൻ സർക്കാർ അക്കൗണ്ടുകൾ താത്കാലികമായി പൂട്ടി ഗൂഗിൾ.
മുൻ ഉദ്യോഗസ്ഥരും അവരുടെ അന്തർദേശീയ പങ്കാളികളും ഉപേക്ഷിച്ച ഡിജിറ്റൽ പേപ്പർ ട്രെയിൽ വിവരങ്ങൾ മെയിലിൽ നിലനിൽക്കുന്നതിനാൽ അഫ്ഗാൻ സർക്കാർ ഇമെയിൽ അക്കൗണ്ടുകൾ ഗൂഗിൾ താൽക്കാലികമായി ലോക്ക് ചെയ്തു.
യുഎസ് പിന്തുണയുള്ള സർക്കാരിൽ നിന്ന് അഫ്ഗാനിസ്ഥാനെ താലിബാൻ ഏറ്റെടുത്തതിന് ശേഷമുള്ള ആഴ്ചകളിൽ പുതിയ താലിബാൻ ഭരണാധികാരികൾ അവരുടെ ശത്രുക്കൾക്കെതിരെ നീക്കം നടത്തുന്നതിന് ബയോമെട്രിക്, അഫ്ഗാൻ ശമ്പള ഡാറ്റാബേസുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയെ മുൻനിർത്തി അതിനെതിരെയുള്ള പ്രതിരോധം എന്ന രീതിയിലാണ് ഇമെയിലുകൾ താത്കാലികമായി ലോക്ക് ചെയ്തിരിക്കുന്നത്.
രണ്ട് ഡസനോളം അഫ്ഗാൻ സർക്കാർ സ്ഥാപനങ്ങൾ ധനകാര്യം, വ്യവസായം, ഉന്നത വിദ്യാഭ്യാസം, ഖനികൾ എന്നിവയുൾപ്പെടെയുള്ള ഔദ്യോഗിക ഇമെയിലുകൾ കൈകാര്യം ചെയ്യാൻ ഗൂഗിളിന്റെ സെർവറുകൾ ഉപയോഗിച്ചു എന്നാണ് ലഭ്യമായ മെയിൽ എക്സ്ചേഞ്ചർ രേഖകൾ കാണിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ പ്രസിഡൻഷ്യൽ പ്രോട്ടോക്കോളിന്റെ ഓഫീസും ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഗൂഗിളിന്റെ സർവീസുകൾ ഉപയോഗിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.