കാബൂൾ വിമാനത്താവളത്തിന്റെ പ്രവർത്തനം ഉടൻ പുനരാരംഭിക്കുമെന്ന് ഉപ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി. ചര്‍ച്ചകള്‍ നടത്താന്‍ സന്നദ്ധരാണെന്നും എന്നാൽ ഭാവി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മാത്രമേ താലിബാനെ അംഗീകരിക്കുകയുള്ളൂവെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് ദോഹയില്‍ പറഞ്ഞു. താലിബാനെ ഉടൻ അംഗീകരിക്കാൻ ബ്രിട്ടന് പദ്ധതിയില്ലെന്നും വാക്കുകളിലൂടെയല്ല, പ്രവർത്തിയിലൂടെയാണ് അവരെ വിലയിരുത്തപ്പെടുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തറിൽ നിന്നുള്ള സാങ്കേതിക സംഘം വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനായി കാബൂളിലെത്തിയിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ ഗതിയിലാക്കാനുള്ള ശ്രമത്തിലാണ് വിദഗ്ധ സംഘം. രാജ്യത്തെ മാനുഷിക സാഹചര്യങ്ങളെ അഭിമുഖീകരിച്ച് പരിഹാരം കാണണമെന്നും തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമാവാൻ താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനെ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.