രണ്ട് പാരാലിമ്പിക് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി ട്രെയിൽബ്ലേസിംഗ് ഷൂട്ടർ അവാനി ലേഖാര. 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിംഗ് SH1 വിഭാഗത്തിൽ സ്വർണ്ണവും അതിന് ശേഷം ഇന്ന് നടന്ന 50 മീറ്റർ റൈഫിൾ 3 പൊസിഷൻ SH1 വിഭാഗത്തിൽ വെങ്കലവും ആണ് അവാനി ലേഖാര നേടിയത്.
51 ഇന്നർ10s ഉൾപ്പെടെ 1176 സ്കോറുമായാണ് 19 വയസുള്ള ലേഖര മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയത്. കടുത്ത മത്സരങ്ങൾ നടന്ന ഫൈനലിൽ, ഉക്രെയ്നിന്റെ ഇറിന ഷ്ചെറ്റ്നിക്കിനെ മറികടന്ന് 445.9 പോയിന്റ് ആണ് ലേഖാര നേടിയത്. 457.9 എന്ന പുതിയ റെക്കോർഡിട്ട് ചൈനയുടെ ജാങ് ക്യൂപ്പിംഗ് സ്വർണം നേടി. 457.1 പോയിന്റ് കരസ്ഥമാക്കി ജർമ്മനിയിൽ നിന്നുള്ള നതാശ്ച ഹിൽട്രോപ്പ് വെള്ളിയും നേടി.