ഒമാനിലെ സര്‍ക്കാര്‍,സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന, സാധുതയുള്ള താമസവിസയുള്ള വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ഒമാനിലേക്ക് മടങ്ങിയെത്താന്‍ സുപ്രീം കമ്മറ്റി അനുമതി നല്‍കി. സാധുതയുള്ള റസിഡന്‍സ് വിസയുള്ള വിദേശികള്‍, ഒമാന്‍ സ്വദേശികള്‍, എന്നിവർക്കാണ് വാക്‌സിനെടുക്കാതെയും പ്രവേശനം അനുവദിച്ചിരിക്കുന്നത്.
വാക്‌സിന്‍ സ്വീകരിക്കാത്തവർ ഓമനിലേക്കുള്ള യാത്രയ്ക്ക് മുൻപും ഒമാനില്‍ എത്തിയ ശേഷം വിമാനത്താവളത്തിലും പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം. ഇവർ ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണം. ഈ കാലയളവില്‍ ഇലക്ട്രോണിക് ട്രാക്കിങ് ബ്രേസ്ലെറ്റ് ധരിക്കുകയും എട്ടാം ദിവസം വീണ്ടും പിസിആര്‍ പരിശോധന നടത്തുകയും വേണം. വാക്‌സിൻ സ്വീകരിക്കാത്ത സ്വദേശികൾക്ക് സ്വന്തം വീടുകളില്‍ ക്വാറന്റീനില്‍ കഴിയാം. എന്നാല്‍ വിദേശികള്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ കഴിയണം.