ഡയാലിസിസ് പോലുള്ള മറ്റ് രോഗങ്ങളുള്ളവർക്ക് കോവിഡിനെ പ്രതിരോധിക്കാൻ സൗദിയിൽ മൂന്നാം ഡോസ് വാക്സിൻ നൽകാൻ തീരുമാനിച്ചു. സെപ്റ്റംബർ മാസം തുടക്കത്തിൽ തന്നെ മൂന്നാം ഡോസ് വാക്സിനേഷൻ ആരംഭിക്കും. അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവര്‍ക്കും, ഡയാലിസിസ് രോഗികള്‍ക്കുമാണ് കൊവിഡ് വാക്സിന്റെ മൂന്നാം ഡോസ് നല്‍കുന്നത്. കുത്തിവെപ്പെടുക്കാന്‍ പോകുന്നവര്‍ക്ക് വാക്സിന് സെന്ററുകളിലേക്കും തിരിച്ചും സൗജന്യമായി യാത്രാസൗകര്യം ഒരുക്കിയതായി പൊതുഗതാഗത അതോറിറ്റി അറിയിച്ചു.
കൊവിഡ് സ്ഥിരീകരിച്ച് പത്ത് ദിവസത്തിന് ശേഷം ആദ്യ ഡോസ് സ്വീകരിക്കാവുന്നതാണ്. ഡെല്‍റ്റ പോലുള്ള കോവിഡിന്റെ അപകടകരമായ വകഭേദങ്ങളെ പ്രതിരോധിക്കുവാന്‍ രണ്ട് ഡോസും സ്വീകരിക്കല്‍ അനിവാര്യമാണെന്ന് മന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ച് ഭേദമായവര്‍ക്ക് ഒരു ഡോസ് കുത്തിവെപ്പെടുത്താല്‍ മതിയെന്നായിരുന്നു നേരത്തെ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ രോഗം ഭേദമായവരുള്‍പ്പെടെ എല്ലാവരും രണ്ട് ഡോസും സ്വീകരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.