അഫ്ഗാനിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന അഫ്ഗാൻ പൗരന്മാർക്ക് ഇ- വിസ നിർബന്ധമാക്കി. ഇതോടെ മുൻപ് വീസ ലഭിച്ചവരും ഇപ്പോൾ ഇന്ത്യയിൽ ഇല്ലാത്തവരുമായ അഫ്ഗാൻ പൗരൻമാരുടെ വീസ അസാധുവാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സംഘർഷത്തിനിടെ നഷ്ടപ്പെട്ടതും താലിബാൻ പിടിച്ചെടുത്തതുമായ പല അഫ്ഗാൻ പൗരന്മാരുടെയും പാസ്സ്പോർട്ടുകൾ മറ്റുള്ളവർ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് മുൻപ് നൽകിയ വിസകളെല്ലാം അസാധുവാക്കാൻ ഇന്ത്യ തീരുമാനിച്ചത്. indianvisaonline.gov.in എന്ന വെബ്സൈറ്റ് വഴി ഇ വീസയ്ക്ക് അപേക്ഷിക്കാം.
കാബൂളിലെ ട്രാവൽ ഏജൻസിയിൽ നിന്ന് ഇന്ത്യൻ വീസ പതിപ്പിച്ച ഒട്ടേറെ അഫ്ഗാൻ പാസ്പോർട്ടുകൾ കഴിഞ്ഞ ദിവസം മോഷണം പോയി. പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ പക്കൽ അവ എത്താനുള്ള സാധ്യത സംശയിക്കുന്നുണ്ട്.