കോവിഡ് 19 വാക്സിൻ സ്വീകരിക്കാത്ത സർക്കാർ സ്ഥാപനങ്ങളിലെയും മന്ത്രാലയങ്ങളിലെയും ഉദ്യോഗസ്ഥർ രണ്ട് ദിവസത്തിലൊരിക്കൽ പിസിആർ പരിശോധന നടത്തണം. ഫെഡറൽ അതോറിറ്റി ഫോർ ഗവ.ഹ്യൂമൻ റിസോഴ്സസ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ഓഗസ്റ്റ് 29 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഗവ.ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു.