അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വൈറസ് വകഭേദത്തിന്റെ സാന്നിധ്യം രാജ്യത്തെ എല്ലാ പ്രവിശ്യകളിലുമുണ്ടെന്നും ഈ വൈറസ് ബാധ തടയാൻ ഒരു ഡോസ് വാക്‌സിൻ മതിയാകില്ലെന്നും സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ ആലി.
ഡെൽറ്റ മ്യുട്ടെന്റിന്റെ വ്യാപന ശേഷി മൂന്നിരട്ടിയാണെന്നും കോവിഡ് വൈറസിനോട് താരതമ്യപ്പെടുത്തുമ്പോൾ ലക്ഷണങ്ങൾ കൂടുതൽ കഠിനമാണെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിനേഷൻ എത്രയും വേഗം പൂർത്തിയാക്കാൻ മുഴുവൻ ആളുകളോടും അദ്ദേഹം നിർദേശിച്ചു.









