ഇന്ന് മുതൽ യുഎഇയിലേക്കുള്ള വിമാനസർവീസ് പുനരാരംഭിക്കുമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ വിമാനസർവീസുകൾക്ക് യുഎഇ നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിമാനത്താവളത്തിൽ റാപ്പിഡ് പിസിആർ പരിശോധന നടത്താതെ യാത്രക്കാരെ ദുബായിൽ എത്തിച്ചതിനെത്തുടർന്നാണ് ചൊവ്വാഴ്ച വരെ വിലക്കേർപ്പെടുത്തിയിരുന്നത്. ദുബായ് അധികൃതരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് വിലക്ക് പിൻവലിച്ചത്.
ആറ് മണിക്കൂർ മുൻപ് യാത്രക്കാർ വിമാനത്താവളങ്ങളിൽ എത്തണമെന്നാണ് നിർദേശം. 48 മണിക്കൂറിനുള്ളിലും 6 മണിക്കൂറിനുള്ളിലും എടുത്ത പിസിആർ പരിശോധനഫലം ലഭ്യമാക്കുന്നതിനോടൊപ്പം ജിഡിആർഎഫ്എ അനുമതിയും വേണം.