സൗദിയിൽ സ്കൂളുകൾ തുറക്കുന്നതിന് വിശദമായ പ്രോട്ടോകോൾ സൗദി വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. സ്കൂളുകൾ തുറക്കുന്ന ആഗസ്റ്റ് 29 മുതൽ പുതിയ ഉത്തരവുകൾ പ്രാബല്യത്തിലാകും. സൗദി വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അൽ ശൈഖാണ് ഈ വർഷത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള പ്രോട്ടോകോൾ പ്രഖ്യാപിച്ചത്.
മാർഗനിർദേശങ്ങൾ;
- രണ്ട് ഡോസ് വാക്സിനും സ്വീകരിക്കാത്ത ജീവനക്കാർക്കും വിദ്യാർഥികൾക്കും സ്കൂളിൽ പ്രവേശനമുണ്ടാകില്ല.
- ക്ലാസുകൾ ആരംഭിച്ച് കുട്ടികളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചാൽ ആ ക്ലാസിലെ മുഴുവൻ വിദ്യാഭ്യാസവും ഓൺലൈനിലേക്ക് മാറ്റും.
- ഒന്നിലധികം ക്ലാസുകളിൽ കോവിഡ് സ്ഥിരീകരിച്ചാൽ ആ സ്കൂളിലെ ക്ലാസുകളെല്ലാം റദ്ദാക്കും. യൂണിവേഴ്സിറ്റികളിലും സമാന പ്രോട്ടോകോൾ തുടരും.
- പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബാധകമായ നിയമങ്ങളെല്ലാം സ്വകാര്യ സ്കൂളുകൾക്കും ബാധകമാണ്.
യാത്രാ വിലക്കുള്ള ഇന്ത്യയക്കമുള്ള വിദേശരാജ്യങ്ങളുടെ സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ അവ്യക്തത തുടരുകയാണ്.