ഖത്തറിലെ നാല് പ്രധാന മുൻനിര ബാങ്കുകളിൽ വിദേശികൾക്ക് 100% നിക്ഷേപ ഉടമസ്ഥതയ്ക്ക് അനുമതി. ഖത്തര്‍ നാഷണല്‍ ബാങ്ക്, ഖത്തര്‍ ഇസ്‍ലാമിക് ബാങ്ക്, കൊമ്മേഴ്സ്യല്‍ ബാങ്ക്, മസ്റഫ് അല്‍ റയാന്‍ ബാങ്ക് എന്നിവയിലാണ് ഖത്തർ മന്ത്രിസഭ പൂര്‍ണമായ മൂലധന നിക്ഷേപത്തിന് അനുമതി നല്‍കിയിരിക്കുന്നത്.
പ്രവാസി നിക്ഷേപ രംഗത്തെ ചരിത്രപരമായ പ്രഖ്യാപനമാണിതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ നാല് ബാങ്കുകൾ ഒഴികെ രാജ്യത്തെ മറ്റ് എല്ലാ ബാങ്കുകളിലും നേരത്തെയുള്ള സ്ഥിതി തുടരുമെന്നും മന്ത്രിസഭ വ്യക്തമാക്കി.