കോവിഡ്മൂലം മരണപ്പെട്ട പ്രവാസികളുടെയും മുൻ പ്രവാസികളുടെയും അവിവാഹിതരായ പെൺമക്കൾക്ക് നോർക്ക റൂട്ട്സ് വഴി ധനസഹായം മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. ആർ.പി. ഫൗണ്ടേഷൻ നൽകുന്ന ധനസഹായം എട്ടു പേർക്കാണ് വിതരണം ചെയ്തത്.
ആര്യ മോഹൻ, അർച്ചന മധുസൂദനൻ, റസിയ പി, സുമി, സുനിത, അനിൽ, സയ്യിദ് കുഞ്ഞ്, എം.ജെ. ജോസ് എന്നിവർക്കാണ് ഒരു ലക്ഷം രൂപ വീതം സഹായധനം നൽകിയത്. അർഹരായ അപേക്ഷകർക്ക് തുടർന്നുള്ള ദിവസങ്ങളിൽ സഹായം വിതരണം ചെയ്യും. നോർക്ക മുഖേന തിരഞ്ഞെടുത്തവർക്ക് അഞ്ച് കോടി രൂപയുടെ സഹായമാണ് നൽകുക.