അബുദാബി: യുഎഇ മിനിസ്ട്രി എജ്യുക്കേഷൻ കരിക്കുലത്തിൽ 95%, അതിനു മുകളിലോ മാർക്ക് വാങ്ങുന്ന വിദ്യാർഥികൾക്ക് ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം. എമിറേറ്റ്സ് സ്കൂൾസ് എസ്റ്റാബ്ലിഷ്‌മെന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. https://www.adro.gov.ae/ എന്ന സൈറ്റിൽ വിദ്യാർഥികളുടെ എമിറേറ്റ്സ് ഐഡിയും സ്റ്റുഡന്റ് നമ്പറും നൽകിയാൽ ഗോൾഡൻ വിസയ്ക്ക് അർഹരാണോ എന്ന വിവരം ലഭിക്കും.
അബുദാബി റസിഡന്റ്സ് ഓഫിസാണ് വെബ്സൈ്റ്റ് ആരംഭിച്ചിരിക്കുന്നത്. അർഹരെന്ന് ബോധ്യമായാൽ ടിഎഎംഎം സർവീസ് സെന്ററുകൾ വഴിയോ തസഹീൽ കേന്ദ്രങ്ങൾ വഴിയോ വീസയ്ക്ക് അപേക്ഷിക്കാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് (ഐസിഎ) https://ica.gov.ae/ വഴി ഓൺലൈനായും അപേക്ഷിക്കാവുന്നതാണ്. 950 സമർഥരായ വിദ്യാർത്ഥികളാണ് അബുദാബിയിൽ ഇതിനകം ഗോൾഡൻ വീസയ്ക്ക് അർഹത നേടിയത്.