അബുദാബി: ഓഗസ്റ്റ് 20 മുതൽ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കണമെങ്കിൽ നിർബന്ധമായും വാക്സിൻ എടുത്തിരിക്കണം. ഓഗസ്റ്റ് 20 മുതൽ ഉത്തരവ് നടപ്പാക്കാൻ അബുദാബി ദുരന്തനിവാരണ സമിതി അംഗീകാരം അംഗീകാരം നൽകി. അൽ ഹൊസെൻ ആപ്പ് സ്റ്റേറ്റസ് പച്ചയാണെങ്കിൽ മാത്രമേ പൊതു സ്ഥലങ്ങളിൽ പ്രവേശിക്കാനുള്ള അനുമതി ലഭിക്കുകയുള്ളു.
16 വയസിൽ താഴെയുള്ള കുട്ടികളാണെങ്കിൽ അൽ ഹൊസെൻ ആപ്പ് സ്റ്റാറ്റസ് പരിശോധന ഇല്ലതെതന്നെ പച്ചയായിരിക്കും. വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവർ 6 മാസത്തിനകം ബൂസ്റ്റർ ഡോസ് എടുത്തിരിക്കണം, ഇല്ലെങ്കിൽ ആപ്പ് സ്റ്റാറ്റസ് ചാരനിറമാകും. ഇതിനുശേഷം 30 ദിവസത്തെ സാവകാശമായിരിക്കും ബൂസ്റ്റർ ഡോസ് എടുക്കാൻ ലഭിക്കുക.