190 രാജ്യങ്ങളെ 4.38 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള വിസ്മയലോകത്തേക്ക് പകർത്തി മായാജാലം തീർക്കുന്ന ദുബായ് എക്സ്പോ 2020 ന് ഒക്ടോബറിൽ തുടക്കമാകും. ഇന്ത്യൻ രൂപയടക്കം ലോകത്തെ എട്ട് കറൻസികളിൽ എക്സ്പോ ടിക്കറ്റ് ലഭിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, ചൈനീസ്, ജർമൻ, സ്പാനിഷ് ഭാഷകളിൽ എക്സ്പോ വാർത്തകളും വിശേഷങ്ങളും ജനങ്ങൾക്ക് ലഭ്യമാകുമെന്നതും എക്സ്പോയുടെ വലിയ പ്രത്യേകതയാണ്.
490 ദിർഹമാണ് പരിധികളില്ലാതെ എക്സ്പോയിലേക്ക് പ്രവേശിക്കുന്നതിനുള്ള ടിക്കറ്റ് നിരക്ക്. ഡിജിറ്റലായും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം അധികൃതർ ഒരുക്കിയിട്ടുണ്ട്. കൂടാതെ, വീസാ കാർഡ്, ക്രഡിറ്റ് കാർഡുകൾ വഴി ടിക്കറ്റ് എടുക്കുന്നവർക്ക് 25 % ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവർക്ക് ഉദ്ഘാടന വേളയിലെ നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളാകാനും അവസരമുണ്ട്. സെപ്റ്റംബർ ആദ്യവാരത്തിലുള്ള നറുക്കെടുപ്പിലെ 50 വിജയികൾക്കും സെപ്റ്റംബർ 30 നുള്ള പ്രൗഢമായ ഉദ്ഘാടന പരിപാടിയിൽ ഇരിപ്പിടം ലഭിക്കും.
ഒരു ദിവസം കൊണ്ട് കണ്ട് തീർക്കാൻ കഴിയാത്ത അപൂർവ വേദികളാണ് നഗരിയിൽ ഉയർന്നിരിക്കുന്നത്.
ടിക്കറ്റ് നിരക്കുകൾ;
ഏകദിനം – 95 ദിർഹം
30 ദിവസം – 195 ദിർഹം
സീസൺ ടിക്കറ്റ് (6 മാസം) – 495 ദിർഹം
ഫാമിലി ടിക്കറ്റ് – 950 ദിർഹം
18 വയസിന് താഴെയുള്ള എല്ലാ കുട്ടികൾക്കും പ്രവേശനം തികച്ചും സൗജന്യമാണ്. ലോകത്തെ ഏതുവിദ്യാഭ്യാസ സ്ഥാപനത്തിന്റെയും കാലാവധിയുള്ള സ്റ്റുഡന്റ് കാർഡ് കൈവശമുള്ള വിദ്യാർഥികൾക്കും 60 വയസ് കഴിഞ്ഞ വയോധികർക്കും എക്സ്പോയിൽ സൗജന്യമായി പ്രവേശിക്കാം. ഭിന്നശേഷിക്കാർക്കും ടിക്കറ്റ് ആവശ്യമില്ല. ഇവരുടെ സഹായികളായി കൂടെയുള്ളവർക്ക് പകുതി നിരക്ക് നൽകിയാൽ മതി.
ഹോട്ടൽ ഗ്രൂപ്പുകൾ, വിമാനക്കമ്പനികൾ, ട്രാവൽ ഏജൻസികൾ തുടങ്ങി 2500 ഔട്ലറ്റുകൾ വഴി ടിക്കറ്റ് വിതരണം നടക്കുന്നുണ്ട്. ടിക്കറ്റെടുക്കാനുള്ള ഔദ്യോഗിക വെബ് സൈറ്റ് – https://www.expo2020dubai.com