സൗദി അറേബ്യയിൽ വിദേശികൾക്കും സ്വത്തുക്കൾ വാങ്ങുന്നതിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് സൗദി അറേബ്യ പുറത്തിറക്കി. സ്വത്ത് വാങ്ങേണ്ടവർ പാലിക്കേണ്ട നിബന്ധനകൾ;
- അബഷീർ പോർട്ടൽ വഴി ലഭിക്കുന്ന വിശദാംശങ്ങൾ പരിശോധിച്ച് വാങ്ങുന്ന സ്വത്ത് വിവരങ്ങൾ ഈ പോർട്ടലിൽ അപ്ലോഡ് ചെയ്യേണ്ടതാണ്. ഒരാൾക്ക് ഒരു സ്വത്ത് വാങ്ങാനുള്ള അനുമതിയെ നിലവിൽ ഉള്ളു. ഒന്നിലധികം ഭൂമി പ്രവാസിക്ക് സ്വന്തം പേരിൽ കൈവശം വെക്കാൻ സാധിക്കുന്നതല്ല.
- സൗദിയിൽ നിയമപ്രകാരമുള്ള താമസരേഖ കൈവശം ഉള്ളയാളായിരിക്കണം. വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയുടെ വിശദ വിവരങ്ങളും ആധാരത്തിന്റെ കോപ്പിയും നൽകേണ്ടതുണ്ട്.
- ഭൂമി വാങ്ങാൻ തയ്യാറായ പ്രവാസി തന്റെ പേരിൽ മറ്റ് സ്വത്ത് വകകൾ ഒന്നും ഇല്ലെന്ന് തെളിയിക്കുന്ന സത്യവാങ്മൂലം നൽകണം.
നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൗദി റെവന്യൂ അധികൃതർ വിശദമായ പരിശോധന നടത്തിയതിനുശേഷം രേഖകൾ ശരിയാണെന്ന് ബോധ്യപ്പെട്ടാൽ വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയോ സ്വത്തോ വാങ്ങാവുന്നതാണ്.