യാത്രാ ഇളവുകൾ പ്രഖ്യാപിച്ച് യുഎഇ. വിദേശത്തേക്ക് മടങ്ങാനായി കാത്തിരിക്കുന്ന പ്രവാസികൾക്ക് ആശ്വാസമാകുന്ന വാർത്തയാണ് യുഎഇ യുടെ യാത്ര ഇളവുകൾ. ഇന്ത്യയിൽ കോവിഷീൽഡ് വാക്സിനെടുത്തവർക്കും യു എ ഇയിലേക്ക് തിരിച്ചുവരാൻ വഴിയൊരുങ്ങുന്നു എന്നുള്ളത് പ്രവാസികൾക്ക് ആശ്വാസം നൽകുന്ന ഒന്നാണ്.
ഇവർക്ക് ആഗസ്റ്റ് 15 മുതൽ വാക്സിനേഷൻ രേഖകൾ ഐസിഎ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ സംവിധാനമൊരുക്കും. ദുബൈ റെസിഡന്റ് വിസക്കാർക്ക് നിലവിൽ ദുബൈയിലേക്ക് വരാൻ വാക്സിനേഷൻ നിർബന്ധമില്ല.